Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monitoring

മ​രു​ന്ന് ക്ഷാ​മ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ; മ​രു​ന്ന് ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ നി​രീ​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​രു​ന്ന് ക്ഷാ​മ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. ജില്ലാ ത​ല​ത്തി​ൽ മ​രു​ന്ന് ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ നി​രീ​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്കും.

പ​ഞ്ഞി മു​ത​ൽ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കേ​ണ്ട മ​രു​ന്നു​ക​ൾ​ക്ക് വ​രെ ആ​ശു​പ​ത്രി​യി​ൽ വ​ലി​യ ക്ഷാ​മ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സ്റ്റോ​ക്ക് ഇ​ല്ലാ​തി​രു​ന്ന മ​രു​ന്നു​ക​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ശ​നി​യാ​ഴ്ച ചേ​ർ​ന്ന കെ​എം​എ​സ്‌​സി​എ​ൽ അ​ടി​യ​ന്ത​ര​യോ​ഗം പൂ​ർ​ത്തി​യാ​ക്കി. 28 മ​രു​ന്നു​ക​ൾ ഈ ​മാ​സം പ​കു​തി​യോ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ശ്ര​മം. ലോ​ക്ക​ൽ പ​ർ​ച്ചേ​സി​ലൂ​ടെ ആ​വ​ശ്യ​മ​രു​ന്നു​ക​ൾ ഉ​റ​പ്പാ​ക്കാ​നും ആ​രോ​ഗ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

അ​ഞ്ച് വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ആ​റു​മാ​സം കൂ​ടു​മ്പോ​ൾ ന​ൽ​കേ​ണ്ട വൈ​റ്റ​മി​ൻ എ​യും വാ​ക്സി​നും ആ​ശു​പ​ത്രി​ക​ളി​ൽ കി​ട്ടാ​നി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി കു​ഞ്ഞു​ങ്ങ​ളു​ടെ മ​രു​ന്ന് ക്ഷാ​മം നേ​രി​ടു​ന്ന​താ​യി മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു.

പ​നി​യ​ട​ക്ക​മു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന രോ​ഗ​ങ്ങ​ളു​ടെ എ​ണ്ണ​വും കൂ​ടി. മ​രു​ന്ന് അ​ടി​യ​ന്ത​ര​മാ​യി എ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കും.

മ​രു​ന്ന് ക്ഷാ​മ​ത്തി​നി​ടെ ആ​രോ​ഗ്യ​വ​കു​പ്പി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി പ​ക​ർ​ച്ച​പ്പ​നി വ്യാ​പ​നം. ഇ​ന്ന​ലെ മാ​ത്രം ചി​കി​ത്സ തേ​ടി​യ​ത് 7,740 പേ​ർ. പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി.

 

National

ആ​സാം സം​ഘ​ർ​ഷം: പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ സു​ര​ക്ഷാ സേ​ന​യെ വി​ന്യ​സി​ക്കു​മെ​ന്ന് ഹി​മ​ന്ത ബി​ശ്വ ശ​ർ​മ

ദി​സ്പു​ർ: ആ​സാ​മി​ൽ ചൊ​വ്വാ​ഴ്ച സം​ഘ​ർ​ഷ​മു​ണ്ടാ​യ വെ​സ്റ്റ് ക​ർ​ബി ആം​ഗ്ലോം​ഗ് ജി​ല്ല​യി​ലെ സ്ഥി​തി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. സം​ഘ​ർ​ഷ​മു​ണ്ടാ​യ വെ​സ്റ്റ് ക​ർ​ബി ആം​ഗ്ലോം​ഗി​ലെ ഖെ​റോ​ണി​യി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷാ സേ​ന​യെ വി​ന്യ​സി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഖെ​റോ​ണി​യി​ലെ മാ​ർ​ക്ക​റ്റ് പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു. 58 പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു.

തു​ട​ർ​ന്ന് വെ​സ്റ്റ് ക​ർ​ബി ആം​ഗ്ലോം​ഗ് ജി​ല്ല​ക​ളി​ലെ മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് വി​ച്ഛേ​ദി​ച്ചു. ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ​ക്ക് സ്വ​യം​ഭ​ര​ണ അ​വ​കാ​ശ​മു​ള്ള പ്ര​ദേ​ശ​മാ​ണി​ത്.

ഇ​വി​ടെ കു​ടി​യേ​റി​യ മ​റ്റു വി​ഭാ​ഗ​ങ്ങ​ളെ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധം ക​ഴി​ഞ്ഞ ദി​വ​സം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചി​രു​ന്നു. ഇ​വി​ടെ താ​മ​സി​ക്കു​ന്ന നേ​പ്പാ​ൾ, ബി​ഹാ​ർ കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച ന​ട​ന്ന പ്ര​തി​ഷേ​ധ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ എ​ത്തി​യ​ത്.

National

ഇൻഡിഗോയിൽ നിരീക്ഷണം ആരംഭിച്ച് ഡിജിസിഎ

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ൻ​​​ഡി​​​ഗോ​​​യു​​​ടെ ഗു​​​രു​​​ഗ്രാ​​​മി​​​ലെ ആ​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് ക​​​ന്പ​​​നി​​​യു​​​ടെ ദൈ​​​നം​​​ദി​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ​​​യും റീ​​​ഫ​​​ണ്ടു​​​ക​​​ളു​​​ടെ​​​യും മ​​​റ്റു പ്ര​​​ക്രി​​​യ​​​ക​​​ളു​​​ടെ​​​യും നി​​​രീ​​​ക്ഷ​​​ണം ആ​​​രം​​​ഭി​​​ച്ച് വ്യോ​​​മ​​​യാ​​​ന നി​​​രീ​​​ക്ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ (ഡി​​​ജി​​​സി​​​എ).

വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​യു​​​ടെ നി​​​ല​​​വി​​​ലെ സ്ഥി​​​തി​​​യെ​​​പ്പ​​​റ്റി​​​യും ക്രൂ ​​​വി​​​ന്യാ​​​സ​​​ത്തെ​​​പ്പ​​​റ്റി​​​യും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കു​​​റ​​​വു മൂ​​​ലം ബാ​​​ധി​​​ക്ക​​​പ്പെ​​​ട്ട റൂ​​​ട്ടു​​​ക​​​ളെ​​​പ്പ​​​റ്റി​​​യും ഇ​​​ൻ​​​ഡി​​​ഗോ ആ​​​സ്ഥാ​​​ന​​​ത്ത് ഡി​​​ജി​​​സി​​​എ നി​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന അ​​​ധി​​​കൃ​​​ത​​​ർ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കും. ഇ​​​പ്പോ​​​ഴു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ക്കാ​​​നും ഇ​​​ൻ​​​ഡി​​​ഗോ​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​നു​​​മാ​​​യി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഡി​​​ജി​​​സി​​​എ എ​​​ട്ടം​​​ഗ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു.

അ​​​തി​​​നി​​​ടെ, വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സ​​​ക​​​ളു​​​ടെ കൂ​​​ട്ട റ​​​ദ്ദാ​​​ക്ക​​​ൽ ബാ​​​ധി​​​ക്ക​​​പ്പെ​​​ട്ട യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​യി ഇ​​​ൻ​​​ഡി​​​ഗോ 10,000 രൂ​​​പ​​​യു​​​ടെ ട്രാ​​​വ​​​ൽ വൗ​​​ച്ച​​​റു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ​​​മാ​​​സം മൂ​​​ന്നി​​​നും അ​​​ഞ്ചി​​​നു​​​മി​​​ട​​​യി​​​ലെ സ​​​ർ​​​വീ​​​സ് റ​​​ദ്ദാ​​​ക്ക​​​ലു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ നീ​​​ണ്ട മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ കു​​​ടു​​​ങ്ങി​​​പ്പോ​​​യ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​ണ് വൗ​​​ച്ച​​​റു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ഏ​​​ത് ഇ​​​ൻ​​​ഡി​​​ഗോ യാ​​​ത്ര​​​യ്ക്കു​​​വേ​​​ണ്ടി​​​യും അ​​​ടു​​​ത്ത 12 മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ വൗ​​​ച്ച​​​റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​മെ​​​ന്ന് ഇ​​​ൻ​​​ഡി​​​ഗോ അ​​​റി​​​യി​​​ച്ചു. വി​​​മാ​​​ന​​​യാ​​​ത്ര റ​​​ദ്ദാ​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ന് ഇ​​​ൻ​​​ഡി​​​ഗോ പ്ര​​​ഖ്യാ​​​പി​​​ച്ച റീ​​​ഫ​​​ണ്ടു​​​ക​​​ൾ​​​ക്കു പു​​​റ​​​മെ​​​യാ​​​ണ് ഈ ​​​വൗ​​​ച്ച​​​റു​​​ക​​​ൾ.

അ​​​തി​​​നി​​​ടെ, രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി വി​​​മാ​​​ന​​​യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ കേ​​​ന്ദ്ര വ്യോ​​​മ​​​യാ​​​ന​​​മ​​​ന്ത്രി റാം ​​​മോ​​​ഹ​​​ൻ നാ​​​യി​​​ഡു ഇ​​​ൻ​​​ഡി​​​ഗോ​​​യു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര​​​വീ​​​ഴ്ച​​​ക​​​ളെ വീ​​​ണ്ടും കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

പു​​​തി​​​യ ഫ്ലൈ​​​റ്റ് ഡ്യൂ​​​ട്ടി സ​​​മ​​​യ ച​​​ട്ട​​​പ്ര​​​കാ​​​രം ക്രൂ​​​വി​​​നെ വി​​​ന്യ​​​സി​​​ക്കാ​​​ൻ ഇ​​​ൻ​​​ഡി​​​ഗോ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​ന്‍റെ നേ​​​രി​​​ട്ടു​​​ള്ള പ്ര​​​ത്യാ​​​ഘാ​​​തം മൂ​​​ല​​​മാ​​​ണ് പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടാ​​​യ​​​തെ​​​ന്നും ഇ​​​ത് ഇ​​​ൻ​​​ഡി​​​ഗോ​​​യു​​​ടെ ക​​​ടു​​​ത്ത കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​യാ​​​ണെ​​​ന്നും നാ​​​യി​​​ഡു പ​​​റ​​​ഞ്ഞു. പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സാ​​​ധാ​​​ര​​​ണ​​​നി​​​ല​​​യി​​​ലാ​​​യെ​​​ന്ന് ഇ​​​ൻ​​​ഡി​​​ഗോ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്പോ​​​ഴും ഇ​​​ന്ന​​​ലെ​​​യും നൂ​​​റി​​​ല​​​ധി​​​കം സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി.

Latest News

Corehub Up